മാലക്കല്ല് സെൻ്റ്. മേരീസ് എയുപി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു
മാലക്കല്ല്: മാലക്കല്ല് സെൻ്റ്. മേരീസ് എയുപി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ സെക്രട്ടറി റവ. ഫാ. ഡോ. തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ഡിനോ കുമ്മാനിക്കാട്ട് സ്വാഗതം ആശംസിക്കുകയും സ്കൂൾ സീനിയർ അസിസ്റ്റൻറ് ജോയിസ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ കെ സ്കൂളിൻറെ വാർഷിക പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു. റവ. ഫാ. ജോയി കട്ടിയാങ്കൽ ഡയറക്ടർ ശ്രീപുരം പാസ്റ്റർ സെൻറർ മിനി ഫിലിപ്പ് വാർഡ് മെമ്പർ ബിനീഷ് വാണിയംപുരയിൽ പ്രസിഡൻറ് പിടിഎ സുമിഷ പ്രവീൺ പ്രസിഡൻറ് മദർ പി ടി എ മോളി ജോസഫ് അധ്യാപക പ്രതിനിധി കുമാരി അന്നാ വിനോദ് സ്കൂൾ ലീഡർ എന്നിവർ സംസാരിച്ചു. റിട്ടയർ ചെയ്യുന്ന സ്കൂൾ ഹെഡ്മാസ്റ്റർ സജി എം എ , ജെയ്സി ജോസ് , ബെറ്റി ജോസഫ് എന്നിവരുടെ ഫോട്ടോ അനാശ്ചതനവും ഉപഹാര സമർപ്പണവും അതിരൂപത കോപ്പറേറ്റീവ് എജുക്കേഷൻ സെക്രട്ടറി റവ. ഫാ. തോമസ് പുതിയകുന്നേൽ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സനിത ജോസഫ് ,സാബു സി എം എന്നിവർ സന്നിഹിതരായി റിട്ടയർ ചെയ്യുന്നസ്കൂൾ ഹെഡ്മാസ്റ്റർ സജി എം ജെയ്സി ജോസ് ബെറ്റി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി മോൾസി ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വർണാഭമായ കലാസന്ധ്യയും നടത്തപ്പെട്ടു.
No comments