നീലേശ്വരം സ്വദേശി കാജൽ രാജുവിന് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം. സിവിൽ സർവ്വീസ് പരീക്ഷയിൽ 167 റാങ്കോടെയാണ് തന്റെ ഐഎഎസ് സ്വപ്നത്തിലേക്ക് എത്തിയത്
നീലേശ്വരം:കാജൽ രാജുവിന് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം.
മൂന്നാമൂഴത്തിൽ കാജൽ രാജുവിസിവിൽ സർവ്വീസ് പരീക്ഷയിൽ 167 റാങ്കോടെയാണ് തന്റെ ഐഎഎസ് സ്വപ്നത്തിലേക്ക് എത്തിയത്.
2022ൽ 910 റാങ്ക് വാങ്ങിയ കാജൽ രാജു കഠിനാദ്ധ്വാനത്തിലൂടെ നില മെച്ചപ്പെടുത്തി. വെല്ലുവിളികളെ ഇടതുകൈ കൊണ്ടാണ് എഴുതിത്തോൽപ്പിച്ചത്.
ജന്മനാ വലതു കൈപ്പത്തി ഇല്ലാതിരുന്നത് ഒരിക്കലും കുറവായി കണ്ടില്ല. ഇടതു കൈ കൊണ്ടായിരുന്നു എഴുത്ത്. കളക്ടർ മോഹം ഉള്ളത് കൊണ്ട് തന്നെ.
മൂന്നാമത്തെ പരിശ്രമത്തിലൂടെ മനസ്സുണ്ടെങ്കിൽ വിജയം നമ്മളെ തേടിയെത്തുമെന്ന് മുമ്പ് പറഞ്ഞത് കാജൽ യാഥാർഥ്യമാക്കി. സാധാരണ കുടുംബത്തിൽ ജനിച്ച കാജലിന്‍റെ മുതൽക്കൂട്ട് രക്ഷിതാക്കളുടെ പിന്തുണ മാത്രമായിരുന്നു. ഐ.ഐ.ടി.മദ്രാസിലെ എം.എ. ഇന്റഗ്രേറ്റഡ് കോഴ്സിനുശേഷം പരിശീലനത്തിലേക്ക് ഇറങ്ങുകയായിരുന്നു. മുൻ പ്രവാസിയും കർഷകനുമായ രാജു പിലാപ്പള്ളിയുടെയും എം. ഷീബയുടെയും മകളാണ്. സഹോദരൻ കരൺ രാജു കോവളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.
No comments