Breaking News

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർഗോഡ്,ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്ത്‌ സി ഡി എസ് ജന്റർ റിസോഴ്സ് സെന്റററും സംയുക്തമായി രക്തദാന സേന രൂപീകരണം നടത്തി


വെള്ളരിക്കുണ്ട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർ ഗോഡ്,ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്ത്‌ സി ഡി എസ് ജന്റർ റിസോഴ്സ് സെന്റററും സംയുക്തമായി മാർച്ച് 8 വനിതാദിനത്തിന്റെ ഭാഗമായി  6/3/26നു കോയിത്തട്ട  കുടുംബശ്രീ ഹാളിൽ വെച്ച്  നടത്തിയ  രക്തദാന സേന രൂപീകരണം  സി.ഡി.എസ് ചെയർപേഴ്സൺ    എച്ച് കാർത്യായനിയുടെ അധ്യക്ഷതയിൽ  കിനാനൂർ കരിന്തളം  ഗ്രാമപഞ്ചായത്ത്‌   പ്രസിഡണ്ട്  ശ്രീ എം രാജൻ  ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ എൻ. ടി.ശ്യാമള,  ക്ഷേമകാര്യ ചെയർമാൻ സജിത്ത് കുമാർ.  കിനാനൂർ കരിന്തളം  ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി  സന്തോഷ്കുമാർ എ .വി, പാരാലീഗൽ വളണ്ടിയർ  നളിനാക്ഷൻ. എൻ കെ.,കാസർഗോഡ്  ജില്ല എഫ്. എൻ .എച്ച് ഡബ്ലിയു ആർ പി അഭിരാമി  എന്നിവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു. മെമ്പർ സെക്രട്ടറി  സജീന്ദ്രൻ പുതിയ പുരയിൽ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ പി. ധന്യ നന്ദിയും പറഞ്ഞു. വിജിലന്റ് ഗ്രൂപ്പ്‌ അംഗങ്ങൾ,സി.ഡി.എസ് മെമ്പർമാർ,ജന്റർ ആർ.പി, കുടുംബശ്രീ അംഗങ്ങൾ, ,   ഹരിത കർമ്മ സേനാംഗങ്ങൾ, എം .എസ് .ഡബ്ല്യു കുട്ടികൾ,കുടുബശ്രീ സപ്പോർട്ടിങ് സ്റ്റാഫ്‌  തുടങ്ങിയ 120 പേർ  പരിപാടിയിൽ പങ്കെടുത്തു.

No comments