Breaking News

മിൽമ "ക്ഷീരസദനം " പദ്ധതി : വീടിൻ്റെ താക്കോൽ ദാനം മാർച്ച് 11 ന് രാവിലെ 11 മണിക്ക് കരിന്തളത്ത്


കരിന്തളം: മിൽമ ക്ഷീര സദനം പദ്ധതിയിൽ ഉൾപ്പെടുത്തി കരിന്തളത്തെ എൻ വി ശ്യാമളയ്ക്ക് നിർമ്മിച്ചു നൽകിയ  വീടിൻ്റെ താക്കോൽ ദാനം മാർച്ച് 11 ന് രാവിലെ 11 മണിക്ക് കരിന്തളത്ത് വെച്ച് നടക്കും.ക്ഷീര സഹകരണ മേഖലയ്ക്ക് മാതൃകയാവുന്ന നിരവധി കർഷക ക്ഷേമ , പാലുൽപ്പാദന  പദ്ധതികളും, ക്ഷീര സംഘം ജീവനക്കാക്കുള്ള വിവിധങ്ങളായ ക്ഷേമ പദ്ധതികളും മിൽമ മലബാർ മേഖലാ യൂണിയൻ  നടപ്പിലാക്കി വരികയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകർഷകർക്ക് വീട് നിർമ്മിച്ചു നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി ശ്രദ്ധേയമാണ്.   2020 ൽ  തുടക്കം കുറിച്ച പദ്ധതിയിൽ മലബാർ മിൽമയുടെ കീഴിലുള്ള 6 ജില്ലക ളിൽ ഓരോ ജില്ലകളിലും ആദ്യഘട്ടത്തിൽ രണ്ട് എന്ന നിലയിൽ ഇതുവരെ 36 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 2025-26 വർഷത്തിൽ 6 ജില്ലയിലെ 12 ക്ഷീര കർഷകർക്ക് വീട് അനുവദിച്ചത് പ്രകാരം കാസർഗോഡ് ജില്ലയിൽ 2 ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്നതിനാണ് മേഖലയൂണിയൻ തീരുമാനിച്ചത്

അതുപ്രകാരം കാലിച്ചാമരം ക്ഷീര സംഘത്തിലെ മെമ്പർ കരിന്തളത്തെ എം വി ശ്യാമളയ്ക്ക് അനുവദിച്ച വീടിൻ്റെ താക്കോൽദാനമാണ് മാർച്ച് 11 ന് നടക്കുന്നത്.മിൽമ ചെയർമാൻ കെ എസ് മണി താക്കോൽദാനം നിർവഹിക്കും.കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിക്കും.കഴിഞ്ഞ ഓഗസ്റ്റ് 18 ന് മിൽമ ചെയർമാൻ കെ എസ് മണി തന്നെയാണ് വീടിൻ്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തതും.


No comments