എണ്ണപ്പാറ എടയ്മിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തെ തെയ്യം കെട്ട് മഹോത്സവത്തിന് നാൾമരം മുറിച്ചു
തായന്നൂർ : എണ്ണപ്പാറ എടയ്മിന്ന തറവാട് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ഏപ്രിൽ 11, 12 തീയ്യതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നാൾമരം മുറിക്കൽ ചടങ്ങ് നടന്നു. രാവിലെ 9 മുതൽ 10.30 വരെയുള്ള ശുഭ മുഹൂർത്തത്തിൽ ഭക്തജനങ്ങളെയും തറവാട്ട് അംഗങ്ങളെയും സാക്ഷി നിർത്തിയാണ് ചടങ്ങ് നടന്നത്. ഏപ്രിൽ 11ന് രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്ര വൈകുന്നേരം ആറുമണിക്ക് ശേഷം തറവാട്ട് കുറത്തിയമ്മ ഗുരു ദൈവങ്ങളെ കെട്ടിയാടൽ തുടർന്ന് ബീരൻ തെയ്യം മന്ത്രമൂർത്തി
രാത്രി 10 മണിക്ക് ജോഡ് പഞ്ചുരുളി, പാഷാണ മൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും ഏപ്രിൽ 12 ന് പുലർച്ചെ പിലിച്ചാമുണ്ഡി അമ്മയുടെ പുറപ്പാട് തുടർന്ന് കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്, മാറണ കുറത്തി കാപ്പാളത്തിയമ്മ ആട്ടക്കാരത്തി
9 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട് വൈകിട്ട് 3 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് അഞ്ചുമണിക്ക് വിളക്കിലരിയോടെ കളിയാട്ടത്തിന് സമാപനം കുറിക്കും
No comments