കോടോം ബേളൂർ പഞ്ചായത്തിൽ പാലത്തോട് കൂടിയ തോണിക്കല്ല് വി.സി.ബിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു
ഇരിയ : കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ തോണിക്കല്ല് തോടിനു കുറുകെ കർഷകരും , ജനപ്രതിനിധികളുടെയും ആവശ്യാർത്ഥം ജലസേചന വകുപ്പിന്റെ ക്ലാസ് 2 പദ്ധതിയിൽ ഉൾപ്പെടുത്തി പറക്കളായി - പനങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലവും, വി സി ബി കം ബ്രിഡ്ജും, കേരള സർക്കാർ ജലവിഭവ വകുപ്പ് ചെറുകിട ജലസേചന വിഭാഗം തോണിക്കല്ല് വി സി ബി കം ബ്രിഡ്ജ് ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ. നിർവ്വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ടി.വി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തോണിക്കല്ല് കാർഷിക ഗുണഭോക് കൃത് സമിതി ചെയർമാൻ കെ.പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് എൻ ഞ്ചിനയർ അർജുനൻ ഇ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഗംഗാധരൻ പി , കോടോം ബേളൂർ പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് കെ.വി , സജിത ശ്രീകുമാർ , മുൻ പഞ്ചായത്ത് അംഗം അനിൽകുമാർ എ , സി പി ഐ എം പ്രതിനിധി ഇ. ബാലകൃഷ്ണൻ , ഐ എൻ സി പ്രതിനിധി ബി.പി.പ്രദീപ് കുമാർ , ബി ജെ പി പ്രതിനിധി പ്രേംകുമാർ കാലിക്കടവ്, കേരള കോൺഗ്രസ് എം ജോയ് തടത്തിൽ, സി.പി.ഐ പ്രതിനിധി പി.ജെ. വർഗീസ്, കോൺട്രാക്ടർ കെ.ജെ. വർക്കി ( കുഞ്ഞൂട്ടി ) എന്നിവർ പ്രസംഗിച്ചു. തോണിക്കല്ല് കാർഷിക ഗുണഭോക്തൃ സമിതി കൺവീനർ സുകുമാരൻ എം നന്ദി പറഞ്ഞു
No comments