Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തായന്നൂർ സ്വദേശിക്ക് ശിക്ഷ വിധിച്ചു


തായന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ  പ്രതിക്ക് 7 വർഷം കഠിന തടവും 15,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ  6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.  അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 9 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ തായന്നൂർ സ്വദേശി ജോൺ.എം  21/7/24 തീയ്യതി  രാവിലെ 9.30 മണിക്ക് കുട്ടി തന്റെ അമ്മമ്മയോടൊപ്പം പശുവിനെ കെട്ടാൻ പോകവേ വഴിയിൽവെച്ച്  പ്രതി കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും വീട്ടിൽ എത്തിയ സമയം കുട്ടി തന്നെ അമ്മമ്മയുടെ അടുത്ത് കൊണ്ടുവിടണമെന്ന് പറയുകയും പ്രതി കുട്ടിയേയും കൂട്ടി പോകുന്ന സമയം വഴിയിൽ വെച്ച് കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിലാണ്  സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ  ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  സുരേഷ് പി.എം ശിക്ഷ വിധിച്ചത്.പോക്സോ ആക്ട് 10 r/w 9(m)പ്രകാരം 5 വർഷം  കഠിന തടവും, 10,000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം അധിക തടവും,പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമത്തി ലെ 3(1)W(i) പ്രകാരം  2 വർഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.അമ്പലത്തറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ  ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ബേക്കൽ ഡിവൈഎസ്പി ആയിരുന്ന മനോജ്‌ വി.വിയും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന  പ്രേംസദനും ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.

No comments