എലിവിഷം അകത്തു ചെന്ന് ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർകോട്: എലിവിഷം അകത്തു ചെന്ന് ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുംബഡാജെ, ഉബംഗള, പടുമൂല ഹൗസിലെ ബാലകൃഷ്ണ പൂജാരിയുടെ മകൻ അക്ഷിത് (21)ആണ് ബംഗ്ളൂരുവിലെ ആശുപത്രിയിലെ ചികിത്സക്കിടയിൽ വ്യാഴാഴ്ച മരണപ്പെട്ടത്. എ സി മെക്കാനിക്കായിരുന്നു. ഏപ്രിൽ ആറിനാണ് അക്ഷിതിനെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില അതീവ ഗുരുതരമായതിനെ തുടർന്നാണ് ബംഗ്ളൂരുവിലെ ആശുപ്രതിയിലേക്ക് മാറ്റിയത്. അമ്മാവൻ എൻ ജയകുമാർ നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ശശികലയാണ് അക്ഷിതിന്റെ മാതാവ്. സഹോദരങ്ങൾ: ഗീതാഞ്ജലി, അവിനാഷ്.
No comments