Breaking News

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് കോടിയേറി

വെള്ളരിക്കുണ്ട് : മലയോരത്തെ പ്രമുഖ ക്രിസ്ത്യൻ ദേവാലയമായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് കോടിയേറി.വെരി. റവ. ഡോ. ജോൺസൺ അന്ത്യംകുളം കോടിയേറ്റ് നടത്തി. ഏപ്രിൽ 17,18,19 തിയതികളിലാണ് തിരുനാൾ ആഘോഷം. ഇന്ന് 7 മണിക്ക് 200 ലധികം കലാകാരൻമ്മാർ പങ്കെടുക്കുന്ന കലാസായാഹ്നം നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് ടൗൺ പ്രദക്ഷിണം നടക്കും 8.30 ന് പയ്യന്നൂർ ഹാർട്ട് ബീറ്റ്സിന്റെ ഗാനമേള നടക്കും. ഞായറാഴ്ച തിരുനാൾ സമാപിക്കും

No comments