വീടിന്റെ വരാന്തയിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; രാജപുരം പോലീസ് കേസെടുത്തു
പാണത്തൂർ : പാണത്തൂർ കല്ലപ്പള്ളി പാടിക്കൊച്ചിയിൽ വീടിന്റെ വരാന്തയിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു. പാടിക്കൊച്ചി ഹൗസിലെ മല്ലു നായിക്കിന്റെ മകൻ ജയറാം പി.എം (42) ആണ് മരിച്ചത്.
ഇന്നലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം നാലിനും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. സ്വന്തം വീടിന്റെ വരാന്തയിൽ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ട ജയറാമിനെ ഉടൻ തന്നെ സുള്ള്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
മരണപ്പെട്ട ജയറാമിന്റെ സഹോദരൻ യോഗിഷ കെ രാജപുരം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
No comments