102-ാം വയസ്സില്‍ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി അന്നമ്മ
ജനാധിപത്യത്തില്‍ പങ്കുചേരാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ പൊങ്കല്‍ സാംസ്‌കാരിക നിലയത്തിലെ 90-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ അന്നമ്മയ്ക്ക്, വാര്‍ദ്ധക്യസഹജമായ അവശതകള്‍ കാരണം ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ പ്രയാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം വോട്ടിങ് സംവിധാനം തുണയായത്.
No comments