2.803 കിലോ എംഡിഎംഎയുമായി യുവതിയേയും യുവാവിനേയും നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പുല്ലൂര്‍ കേളോത്തെ ടി.ഉത്തംദാസിന്റെ നേതൃത്വത്തിൽ പിടികൂടി
കോഴിക്കോട് :മുക്കത്ത് 2.803 കിലോ എംഡിഎംഎയുമായി യുവതിയേയും യുവാവിനേയും നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പുല്ലൂര്‍ കേളോത്തെ ടി.ഉത്തംദാസിന്റെയും താമരശ്ശേരി ഡിവൈഎസ്പി പി. വിനോദ് കുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.
മുക്കം, പൂളപ്പൊയില്‍, പുല്ലമ്പാടി പറമ്പില്‍ പി മുഹമ്മദ് ഹനീഫ (36), കോഴിക്കോട്, ബേപ്പൂരിലെ റെയ്ഹാനത്ത് (45) എന്നിവരെയാണ് കോഴിക്കോട്, റൂറല്‍ എസ്പി ടി.ഫറാഷിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നും പ്രതികളെ പിടികൂടിയത്. ഹനീഫയില്‍ നിന്നും 517 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മുത്താലത്തെ വാടകവീട്ടില്‍ കൂടുതല്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2.28 കിലോ എംഡിഎംഎയും കണ്ടെടുത്തത്. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന റഹയാനത്തിനെയും അറസ്റ്റുചെയ്തത്. ഇവിടെ നിന്നും എംഡിഎംഎക്ക് പുറമെ നോട്ടെണ്ണുന്നതിനുള്ള മെഷീനും പാക്കിംഗിനുള്ള കവറുകളും കണ്ടെടുത്തു. ഈ വീട് ആറു മാസം മുമ്പാണ് ഹനീഫ വാടകക്കെടുത്തത്. ഒഡീഷയില്‍ നിന്ന് കന്നുകാലികളെ ആന്ധ്രയിലെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു ഹനീഫ. ഇതിനിടയിലാണ് ലഹരി ഇടപാടിലേക്ക് തിരിഞ്ഞത്.
ഡിവൈഎസ്പിമാര്‍ക്ക് പുറമെ ഡാന്‍സാഫ് ടീം എസ്ഐമാരായ വിനീത് വിജയന്‍, രാജീവ് ബാബു, കെ ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
No comments