Breaking News

ചിറ്റാരിക്കൽ കിഴക്കൻകാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ചിറ്റാരിക്കാൽ പോലീസ്


ചിറ്റാരിക്കാൽ: ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ചിറ്റാരിക്കാൽ പോലീസ്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് ചിറ്റാരിക്കൽ കിഴക്കൻകാവ് ക്ഷേത്രത്തിനകത്ത് കയറി ഭാരം എടുത്തുകൊണ്ടുപോയി കുത്തി പൊളിച്ച് പണം കവർന്ന ശേഷം പ്രതി ഭണ്ഡാരം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടത് . നിരവധി മോഷണ കേസിൽ പ്രതിയായ ചിറ്റാരിക്കാൽ തകിടിയേൽ ഹൗസിൽ ബി.ടി. രാജേഷ് (49) നെയാണ് ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി ഉമേഷിന്റെ നേതൃത്വത്തിൽ എസ് ഐ ശ്യാമകുമാർ, എ എസ് ഐമാരായ മധു, സുനിൽ അബ്രഹാം, എം. ടി.പി.നൗഷാദ്, ബ്രിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. ശ്രീകാന്ത്, മുഹമ്മദ് നിയാസ്, ഷിന്റോ എന്നിവർ ചേർന്ന് ഇന്നലെ രാവിലെ ചെറുപുഴയിൽ വെച്ച് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച കാണിക്ക പണം പ്രതിയുടെ ബാഗിൽ നിന്നും പോലീസ് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും കിട്ടിയ ചില സൂചനങ്ങളാണ് പ്രതി രാജേഷ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പ്രതി മോഷ്ടിച്ച പണവുമായി ഇരിട്ടിയിലേക്ക് പോകാൻ ശ്രമിക്കവേയാണ് പോലീസ് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

No comments