Breaking News

ബദിയഡുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്നു


കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്നു. കുംബഡാഡെ സർവ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക, ബ്രദ കു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.25 മണിയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ മാർപ്പിനടുക്കയിലെ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനിടയിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലിശിച്ചതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഗ്രൗണ്ടിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ ബാങ്ക് പരിസരത്ത് എത്തിയ പ്രതികൾ സുരേഷിനെ കുത്തുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

No comments