കാസർകോട്-മംഗ്ളൂരു ദേശീയ പാതയിൽ ബസപകടം... ഏതാനും പേർക്ക് പരിക്കേറ്റു
കാസർകോട്: കാസർകോട്-മംഗ്ളൂരു ദേശീയ പാതയിൽ ബസപകടം. കാസർകോട്ട് നിന്ന് മംഗ്ളൂരുവിലേക്കു പോവുകയായിരുന്ന കർണ്ണാടക കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. മൊഗ്രാൽ കൊപ്ര ബസാർ സർവ്വീസ് റോഡിൽ വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. കാൽനട യാത്രക്കാർ ഇരുവശത്തെയും സർവ്വീസ് റോഡിലേക്ക് എത്താൻ ഉപയോഗിക്കുന്ന പാസേജിന്റെ കോൺക്രീറ്റ് ഭിത്തിയിലാണ് ബസിടിച്ചത്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർക്കും മുൻഭാഗത്തുണ്ടായിരുന്ന ഏതാനും യാത്രക്കാർക്കും പരിക്കേറ്റു.
No comments