ചികിത്സാ സഹായം കൈമാറി... കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ, വി കെ ശ്യാമള ചികിത്സാ സഹായം പഞ്ചായത്ത് പ്രസിഡണ്ട് എം രാജന് കൈമാറി
കരിന്തളം : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, ചികിത്സാ സഹായം കൈമാറി. നിരവധി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, കിനാനൂർ കരിന്തളം പഞ്ചായത്ത് മെമ്പറും പെരിയങ്ങാനം സ്വദേശിയുമായ വി കെ ശ്യാമളയുടെ ചികിത്സയ്ക്കു വേണ്ടി സൈനിക കൂട്ടായ്മ സ്വരൂപിച്ച ധനസഹായം, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടും, ചികിത്സാ സഹായ കമ്മിറ്റി ചെയർമാനും കൂടിയായ എം രാജന് കൈമാറി, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ മനോജ് തോമസ് സന്നിഹിതനായിരുന്നു, സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി ജോഷി വർഗീസ്, വൈസ് പ്രസിഡണ്ട് ദാമോദരൻ പി പി, ജോയിൻ്റ് സെക്രട്ടറിമാരായ മധുസൂദനൻ ചോയ്യംകോട്, സുധാകരൻ സി ബാരിക്കുളം ,അജീഷ് ചന്ദ്രൻ, ശ്രീജിത്ത് ടി വി, നാരായണൻ പാലാട്ട് എന്നിവർ സംസാരിച്ചു.
No comments