ചരിത്ര പ്രസിദ്ധമായ കോട്ടകളെ ബന്ധിപ്പിച്ചു “കാസർഗോഡ് ഫോർട്ട് റൈഡ് 2026 സൈക്കിൾ യാത്ര” ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് പരിപാടിയിൽ പങ്കെടുക്കും...
2026 മെയ് 31 ഞായറാഴ്ച രാവിലെ 6 മണിക്ക് ഹോസ്ദുർഗ് കോട്ടയിൽ നിന്ന് ആരംഭിക്കുന്ന 70 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ യാത്ര അരിക്കാടി കോട്ടയിൽ സമാപിക്കും. കാസർഗോഡിന്റെ ചരിത്ര പൈതൃകത്തിന്റെ പ്രതീകങ്ങളായ ഹോസ്ദുർഗ് കോട്ട, ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വൽ കോട്ട, അരിക്കാടി കോട്ട എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.
പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ സൈക്കിളിംഗിനെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS പരിപാടിയിൽ പങ്കെടുക്കും.
പങ്കെടുക്കുന്നവർ സ്വന്തം സൈക്കിളും സുരക്ഷാ ഉപകരണങ്ങളും കൊണ്ടുവരണം, ഹെൽമെറ്റ് നിർബന്ധമാണ്.
പരിമിതമായ സീറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. താൽപര്യമുള്ളവർ DTPC കാസർഗോഡ് വെബ്സൈറ്റ് www.dtpckasaragod.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
കൂടുതൽ വിവരങ്ങൾക്ക്:
DTPC കാസർഗോഡ്
ഫോൺ: 854716267, 9495672162
No comments