ഫാസിസ്റ്റ് ഭരണകൂടത്തെ തൂത്തെറിയാൻ സമ്മതിദാനാവകാശം വിവേകപൂർവ്വം വിനിയോഗിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ബിഗ് സല്യൂട്ട് അർഹിക്കുന്നുവെന്ന് കെഎസ് എസ് പി എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി
വെള്ളരിക്കുണ്ട് : ഫാസിസ്റ്റ് ഭരണകൂടത്തെ തൂത്തെറിയാൻ സമ്മതിദാനാവകാശം വിവേകപൂർവ്വം വിനിയോഗിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ബിഗ് സല്യൂട്ട് അർഹിക്കുന്നുവെന്ന് കെ. എസ് എസ് പി . എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ കെ.എസ് എസ്. പി. എ അംഗങ്ങളെയും യോഗം അനുമോദിച്ചു
നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവു ജിൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം കെ ദിവാകരൻ, ബിറഷീദ ,ജി മുരളീധരൻ പി. എം അബ്രഹാം, ജോസഫ് പി. എ. കെ കുഞ്ഞമ്പു നായർ, ജോസഫ് സി.എ, സി . വി ശ്രീധരൻ, ജോസ് കുട്ടി അറയ്കൽ, ആ ലീ സ് കുര്യൻ, ഷേർലി ഫിലിപ്പ് എം.ഡി. ദേവസ്യ. ജെയിംസ്. സി.ജെ ജോസ് പി.ജെ , ജോർജ് വി.ജെ. പി. എ സെബസ്റ്റ്യൻ കെ.സി.സെബാസ്റ്റ്യൻ വേണുഗോപാൽ പി ഷാജി ഫിലിപ്പ് സൂസമ്മ വി.എൽ.. പി.ജെ സെബാസ്റ്റ്യൻ കുത്തി കൃഷ്ണൻ പി ഇന്ദിരാമ്മ എം.പി എന്നിവർ സംസാരിച്ചു
No comments