Breaking News

ബർത്ത്ഡേ പാർട്ടിയിൽ ബീഫ് കറി ചോദിച്ച യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; ചിക്കൻ കറി വിളമ്പിയ ആൾക്കെതിരെ കേസ് സംഭവം മുണ്ടോട്ട് നന്ദപുരത്ത്


അമ്പലത്തുകര: അയൽക്കാരന്റെ മകളുടെ ബർത്ത്ഡേ പാർട്ടിക്കെത്തിയ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമ്പലത്തുകര, മുണ്ടോട്ട്, കയ്യുള്ളക്കൊച്ചിയിലെ കെ പ്രജീവ(40)ന്റെ പരാതിയിൽ അമ്പലത്തുകരയിലെ ഷാജുവിനെതിരെയാണ് ഹൊസ്ദുർഗ്ഗ് പൊലിസ് നരഹത്യാ ശ്രമത്തിനു കേസെടുത്തത്. തിങ്കളാഴ്ച രാത്രി എട്ടേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുണ്ടോട്ട്, നന്ദപുരം അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിനു മുൻവശം സ്റ്റേജിനു താഴെ വച്ചാണ് അക്രമം നടന്നത്. പരാതിക്കാരനായ കെ പ്രജീവന്റെ നെഞ്ചത്തേയ്ക്കു ചവിട്ടുകയും നിലത്തേക്ക് മലർന്നു വീണപ്പോൾ നെഞ്ചിനു കുത്തുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. അയൽക്കാരന്റെ മകളുടെ ബർത്ത്ഡേ പാർട്ടിക്ക് എത്തിയതായിരുന്നു പ്രജീവൻ. ആഘോഷപരിപാടിയിൽ ചിക്കൻകറി വിളമ്പിയത് ഷാജുവായിരുന്നു. ഈ സമയത്ത് പ്രജീവൻ ബീഫ് കറി ചോദിച്ചിരുന്നുവെന്നും ഇതിന്റെ വിരോധത്തിലാണ് വധിക്കാൻ ശ്രമിച്ചതെന്നും ഹൊസ്ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

No comments