Breaking News

മലയാറ്റുകര ക്വാറി : കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി


അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ജനവാസ മേഖലയായ മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ  അനുമതി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ ജനരോഷമിരമ്പി. നൂറുകണക്കിനാളുകൾ പങ്കെടുത്ത, അട്ടേങ്ങാനം ടൗണിൽ നിന്നാരംഭിച്ച ജനകീയ മാർച്ച് പഞ്ചായത്ത് ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണാ സമരം ജില്ലാ പരിസ്ഥിതി സമിതി ജോയിൻ്റ് സെക്രട്ടറി വി.കെ വിനയചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ സജിത ശ്രീകുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് യു. തമ്പാൻ നായർ, മധു നർക്കല,വി.കെ രാജൻ,കെ ആർ സി തായന്നൂർ, പാൽക്കുളം ക്വാറി വിരുദ്ധ സമിതി ഭാരഭാഹി ഗോപാലകൃഷ്ണൻ, പാസ്റ്റർ സി. എം ബാലൻ,ചന്ദ്രൻ വേങ്ങച്ചേരി, രാജൻ സി ചൂരപ്പടവ് ഷിൻസ് ജോർജ്ജ്, ടി.ജി ശാലിനി തുടങ്ങിയവർ സംസാരിച്ചു.

എം ഡി രാജൻ, നാരായണൻ കുറ്റിയടുക്കം, ബിജു കുളിമാവ്,ബിനു തോമസ്, സതീശൻ മലയാറ്റുകര,രാജീവൻ ചീരോൽ,ഷീബ രാജേഷ്, രണദിവന ൻ കുഴിക്കോൽ, എ.വി കരുണാകരൻ,ശശികല ഉരുട്ടിക്കുന്ന്, ടി.രാജേഷ്, ബിജി വർഗ്ഗീസ്, പി.കെ ജയദേവൻ , തോട്ടത്തിൽ കുമാരൻ, കുഞ്ഞുമോൻ തണ്ണീർപന്തൽ ,രജനി മോഹനൻ, അജീഷ് മലയാറ്റുകര തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

No comments