അരിയങ്കല്ല് ക്വാറി ; വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ധർണ സമരം സംഘടിപ്പിച്ചു
വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ധർണ സമരം സംഘടിപ്പിച്ചു കാക്കടവ് അരിങ്കല്ല് എന്ന പ്രദേശത്ത് കഴിഞ്ഞ വെസ്റ്റ് എളേരി യുഡിഎഫ് ഭരണസമിതി കരിങ്കൽ ക്വാറിക്ക് ലൈസൻസ് നിഷേധിച്ചിരുന്നു വീണ്ടും പഴയ ഫയലുകൾ പൊടിതട്ടിയെടുത്ത് ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തും പ്രധാന ജല സ്രോതസ് കൂടി ഉൾപ്പെടുന്ന കാക്കടവ് അരിയാങ്കല്ലിലെ മല പൊട്ടിച്ചു കടത്താനുള്ള ശ്രമത്തിനെതിരെയാണ് ജനം ഒന്നിച്ചത്.
ഏഴിമല നാവിക അക്കാദമിയി, പെരിങ്ങോം സി ആർ പി എന്നീ പ്രധാന കേന്ദ്രങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന ചെക്ക് ഡാമിൻറെ മീറ്ററുകൾക്ക് ഉള്ളിലാണ് കരിങ്കല്ല് ക്വാറിക്ക് ലൈസൻസ് കൊടുക്കാൻ പഞ്ചായത്ത് ഭരണസമിതിയിൽ വീണ്ടും അജണ്ട വെച്ചിട്ടുള്ളത് അതിനെതിരെയാണ് ധർണ സമരം. ഐ യു എം എൽ വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ സമരത്തിൽ സ്ത്രീകളും കുട്ടികളും വൃദ്ധമ്മാരുമടക്കം പ്രദേശത്തെ നൂറ് കണക്കിന് ആളുകൾ വെസ്റ്റ് എളേരി പഞ്ചായത്ത് കാര്യലയത്തിന് മുന്നിൽ ധർണ്ണ സമരം നടത്തി.
ഭീമനടി ടൗണിൽ നിന്നും പ്രതിഷേധ പ്രകടനമായാണ് സമരക്കാർ എത്തിയത്.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ജാതിയിൽ അസൈനാർ ഉദ്ഘാടനം ധർണ്ണ സമരം ചെയ്തു
വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിസി ഇസ്മായിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ അബൂബക്കർ, മെമ്പർമാരായ റൈഹാനത്ത് ടീച്ചർ, സുമയ്യ ജമാലുദ്ദീൻ, ഫൈസി അരിയാൻകല്ല്, ഖത്തീബ് ശമ്മാസ്,ഹരിത ലീഗ് അംഗം ഖദീജഎൻ, ആഷിക് പി, പി സി അഹമ്മദ് കുഞ്ഞ്,കെ മുഹമ്മദ് റാഫി എന്നിവർ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു
No comments