മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച സംഭവം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി
കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്കെതിരെ സമൂഹമാധ്യമം വഴി അധിക്ഷേപകരവും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഷ്റഫ് കര്‍ളയാണ് പരാതി സമര്‍പ്പിച്ചത്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി ജെയിംസ്, പൊതു പ്രവര്‍ത്തകന്‍ കെ വി യുസഫ് എന്നിവരും ഒപ്പം ഉണ്ടായി.
No comments