Breaking News

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ. ജി.എ) യുടെ കാസർകോട് ജില്ലയുടെ ഓംബുഡ്‌സ്മാൻ ആയി മുളിയാർ നെക്രംപാറയിലെ സി രാജാരാമ ചുമതല ഏറ്റെടുത്തു...


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ. ജി.എ) യുടെ കാസർകോട് ജില്ലയുടെ ഓംബുഡ്‌സ്മാൻ ആയി മുളിയാർ നെക്രംപാറയിലെ സി രാജാരാമ ചുമതല ഏറ്റെടുത്തു. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്ന് ജോയിൻ്റ്  ഡയറക്ടരായി സേവനത്തിൽ നിന്ന് വിരമിച്ച ശേഷം ആസാം സർക്കാരിൻ്റെ ഓഡിറ്റ് വകുപ്പിൽ പ്രധാന വിദഗ്ദ്ധനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭകാലത്ത് ഉദ്യോഗസ്ഥർക്കും, തൊഴിലാളികൾക്കും, മേറ്റ്മാർക്കും പരിശീലനം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണ കോർഡിനേറ്റർ, കുടുംബശ്രി മിഷൻ കോർഡിനേറ്ററായും എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 'കില'യുടെ അദ്ധ്യാപകനായും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്നി നിലകളിലും പ്രവർത്തിച്ചു വരുന്നു.


No comments