കേരള സംസ്ഥാന ലോട്ടറിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറക്കണം ; ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക കൺവെൻഷൻ
കാഞ്ഞങ്ങാട് : കേരള സംസ്ഥാന ലോട്ടറിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം ജിഎസ്ടി 18 ശതമാനമായി കുറയ്ക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ലോട്ടറി മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ജീവിതം സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (CITU) ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ബി. സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ടി. വി. വിനോദ് സംസാരിച്ചു. കൺവെൻഷനിൽ യൂണിയംഗമായ അനിതയ്ക്ക് ചികിത്സാ സഹായധനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. ബി. സുബൈർ കൈമാറി
No comments