Breaking News

സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകളുടെ ദിവസവരുമാനത്തിൽ വൻ ഇടിവ് മലയോരത്ത് ഇരട്ടിപ്രഹരം


കാഞ്ഞങ്ങാട്:  സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയിലേക്ക്. ഈ മാസം 15 മുതൽ സൗജന്യ യാത്ര ആരംഭിച്ചതോടെ  ലോക്കൽ - ഇതര ജില്ലകളിലേക്കും  സർവീസ് നടത്തുന്ന ബസുകളുടെ ദിവസവരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായതെന്ന് ബസുടമകൾ പറയുന്നു.

നേരത്തെ ഒരു ലോക്കൽ ബസിന് ദിവസം ശരാശരി 10,000 മുതൽ 12,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന സ്ഥാനത്ത്, സൗജന്യ യാത്ര തുടങ്ങിയതോടെ അത് 3000 മുതൽ 4000 രൂപയായി കുറഞ്ഞതായി കാഞ്ഞങ്ങാട്ടെ 

 ആർ എം എസ്.

ബസ് ഉടമ മനു പറഞ്ഞു.

3000 രൂപയിൽ അധികം കുറവാണ് ഇപ്പോൾ ദിവസവും ഉണ്ടാകുന്നത്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.


സ്ത്രീ യാത്രക്കാർ കൂട്ടത്തോടെ കെഎസ്ആർടിസിയിലേക്ക് മാറിയതായും ഇതുമൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചതായും അവർ പറയുന്നു.


മലയോരത്ത് ഇരട്ടിപ്രഹരം


മലയോര മേഖലകളിൽ സർവീസ് നടത്തുന്ന ബസുകളുടെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. കയറ്റവും കുണ്ടും കുഴിയും നിറഞ്ഞ റൂട്ടുകളിൽ ഒരു ബസിന് ദിവസം 70 ലിറ്റർ ഡീസൽ വരെ വേണ്ടിവരും. ഇതിന് മാത്രം ഏകദേശം 7000 രൂപ ചെലവാകും. ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും  കൂടി ദിവസം 2600 രൂപയെങ്കിലും ശമ്പളയിനത്തിൽ നൽകണം. ടയർ, സ്പെയർ പാർട്സ്, ടാക്സ്, ഇൻഷുറൻസ്

ഇതിനായി ദിവസം കുറഞ്ഞത്

 1500 രൂപ എങ്കിലും

 മാറ്റിവെക്കണം. 

ഇപ്പോൾ കിട്ടുന്ന വരുമാനം കൊണ്ട് ഡീസലടിക്കാൻ പോലും തികയുന്നില്ല. കൈയിൽ നിന്ന് കാശെടുത്താണ് ബസ് ഓടിക്കുന്നത്

കസിൻസ് ബസ് മാനേജർ പ്രമോദൻ പറഞ്ഞു.


 

 സർക്കാർ ഇടപെടണം 


ബജറ്റിൽ ടാക്സ് 50 ശതമാനം കുറച്ചെങ്കിലും ഇത് ബസ് ഉടമക്ക് വേണ്ട രീതിയിൽ പ്രയോജനം കിട്ടില്ല. മൂന്ന് മാസത്തേക്ക്

30000 രൂപയാണ് ടാക്സ്.ഈ വകയിൽ ഒരു മാസം 5000 രൂപയുടെ കുറവ് കിട്ടും.

പുതിയ ഒരു ബസ് വാങ്ങുമ്പോൾ 31 ലക്ഷം ചെയ്സിന് മാത്രം വേണ്ടിവരുന്നു ഇത് പൂർണ്ണമായും ലോൺ കിട്ടുന്നുമുണ്ട്.

ബോഡി നിർമ്മിക്കാൻ മോഡൽ അനുസരിച്ച് 16 ലക്ഷം മുതൽ 20 ലക്ഷം വരെ വേണ്ടിവരും.

മൂന്ന് വർഷത്തേക്ക് ലോൺ ഇട്ടു വാങ്ങുന്ന 

വാങ്ങുന്ന ബസ്സുകൾക്ക് മാസത്തിൽ 1.20 ലക്ഷത്തോളം രൂപയും

5 വർഷ

No comments