Breaking News

കെ എസ് ഇ ബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച 3 പേർ രാജപുരം പോലീസിന്റെ പിടിയിൽ


രാജപുരം: കെഎസ്ഇബിയുടെ  അലുമിനിയം റോളുകൾ മോഷ്ടിച്ചു വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മൂന്നു പേരെ രാജപുരം പോലീസ് പിടികൂടി. കള്ളാർ സ്വദേശി കെ പി ഷഫീഖ് (42),സഹായികളായ അസാം നാഗോൺ സ്വദേശി സൈഫുദീൻ അഹമ്മദ് (32), അലംഗീർ ഹുസൈൻ (18) എന്നിവരെയാണ് എസ്. ഐ. സി. സി ബിജുവും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ കള്ളാറിൽ വെച്ചാണ് കെ എൽ 59 7440 നമ്പർ ഗുഡ്‌സ് ഓട്ടോയിൽ മോഷ്ടിച്ചുകടത്തുകയായിരുന്ന കെ എസ് ഇബിയുടെ അലൂമിനിയം കമ്പി റോളുമായി പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.


No comments