പൊതുസ്ഥലത്തു നിന്നും പുകവലിച്ചതിന് ഫൈനടക്കാൻ ആവശ്യപ്പെട്ട പോലീസ് സംഘത്തിന് നേരെ അക്രമം ; മൂന്ന് എസ്ഐ മാർക്ക് പരിക്കേറ്റു
നീലേശ്വരം: പൊതുസ്ഥലത്തു നിന്നും പുകവലിച്ചതിന് ഫൈനടക്കാൻ ആവശ്യപ്പെട്ട പോലീസ് സംഘത്തിന് നേരെഅക്രമം. മൂന്ന് എസ്ഐ മാർക്ക് പരിക്കേറ്റു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ നായ്ക്കുട്ടി പാറയിലെ ആണ്ടിയുടെ മകൻ കെ അബൂബക്കർ (59 )ആണ് പോലീസിനെ ആക്രമിച്ചത് ഇന്ന് രാവിലെ 9:30 യോടെ പോലീസ് സ്റ്റേഷന് മുമ്പിലെ അടിപ്പാലത്തിൽ ബുള്ളറ്റിലിരുന്ന് പുകവലിക്കുകയായിരുന്ന അബൂബക്കറിനോട് തൂഫാൻ പരിശോധന നടത്തി അതുവഴി വന്ന നീലേശ്വരം എസ് ഐ ജി ജിഷ്ണു പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നത് കുറ്റകരമാണെന്നും പിഴ അടക്കണം എന്നും ആവശ്യപ്പെട്ടപ്പോൾ അബൂബക്കർ എസ്ഐ ജിഷ്ണുവിന്റെ കയ്യിൽ പിടിച്ചു മാന്തുകയും കാലിൽ ചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച ഗ്രേഡ് എസ് ഐ മാരായ കെ രാജേഷിന്റെയും ശ്രീജിത്തിന്റേയും യൂണിഫോമിൽ പിടിച്ചു വലിക്കുകയും നെഞ്ചത്തടിക്കുകയും ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു. തുറന്ന് പോലീസ് ഇയാളെ ഫലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
No comments