20 ലിറ്റർ ചാരായവുമായി മാലക്കല്ല് സ്വദേശിയായ യുവാവ് അറസ്റ്റിൽ
രാജപുരം : 20 ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ. മാലക്കല്ല് സ്വദേശിയും പെരുമ്പച്ചാലിലെ വാടക വീട്ടിലെ താമസക്കാരനുമായ സനീഷ് സൈമണി(36)നെയാണ് ഹോസ്ദുർഗ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിഎച്ച് നസീബും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കള്ളാർ പെരുമ്പച്ചാലിൽ
വച്ചാണ് ഇയാൾ പിടിയിലായത്. 20 ലിറ്റർ ചാരായവുമായി ഇയാൾ റോഡരികിൽ നിൽക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് ചാരായ കടത്ത് വ്യക്തമായത്. തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്ത് പ്രതിയെ റേഞ്ച് ഓഫീസിലെത്തിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ എ കൃഷ്ണ, സിഇഒമാരായ സനൽ കുമാർ, ശുഭ, ഡ്രൈവർ സുധീർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
No comments