ബാബു കോട്ടപ്പാറക്ക് കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കൺ ഹോൾഡർ പുരസ്കാരം
കാഞ്ഞങ്ങാട്: കേരള ബുക്ക് ഓഫ് റെക്കോഡ് ടാലൻറ് ഐക്കൺ ഹോൾഡർ പുരസ്കാരത്തിനായി ബാബു കോട്ടപ്പാറ തെരഞ്ഞെടുത്തു.
കഴിഞ്ഞ 11 വർഷമായി വടംവലി എന്ന കായിക മേഖലക്ക് നൽകി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണ് ടാലൻറ് ഐക്കോൺ ഹോൾഡർ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 12ന് അങ്കമാലിയിൽ വച്ച് നടന്ന ചടങ്ങിൽ നടക്കുന്ന പുരസ്‌കാര വിതരണം ചെയ്യും.
2015 ൽ കേരള ടീമിൻ്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയർ വടംവലി മത്സരത്തിൽ വെങ്കലം നേടിയ കേരള ടീം അംഗമായിരുന്നു. 2016-2022 വരെ കേരള ടീമിൻ്റെയും
2019 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും 2020 മുതൽ കണ്ണൂർ സർവ്വകലാശാലയുടെയും വടംവലി പരിശീലകനാണ്..13 ഓളം നാഷണൽ മത്സരങ്ങൾക്ക് പങ്കെടുത്തിട്ടുണ്ട് ഇതിലൂടെ കേരളത്തിനും കണ്ണൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾക്ക് നിരവധി മെഡലുകൾ നേടിക്കൊടുത്തിട്ടുണ്ട്.തൃശൂർ വിമല കോളേജ്, പീപ്പിൾസ് കോളേജ് മുന്നാട്, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സി എസ് എ കോളേജ് മാടായി, രാജപുരം ടെൻ പയസ് കോളേജ്,മലപ്പുറം, കാസർകോട് ജില്ലകളുടെ സ്കൂൾ ടീമുകളെയും
മടിക്കൈ കക്കാട്ട് ഗവ. ഹൈസ്കൂൾ, ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഇരിയ ഹൈസ്കൂളിലെ കുട്ടികളെയും വടംവലി പരിശീലിപ്പിച്ചിട്ടുണ്ട്.
നിരവധി തവണ കാസർകോട് ജില്ലാ ടീമിൻ്റെ പരിശീലകനായും പ്രവർത്തിച്ചു വരികയാണ്. വടംവലി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയാണ്.
കഴിഞ്ഞ 30 വർഷ വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചുവരുകയാണ്. ജന്മദേശം, മലബാർ വാർത്ത, കാരവൽ തുടങ്ങിയ സായാഹ്ന പത്രങ്ങളിൽ ലേഖകനായി ജോലി ചെയ്തിട്ടുണ്ട്. 2021 മുതൽ
ജന്മഭൂമി പത്രത്തിൻ്റെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടായി പ്രവർത്തിച്ചിരിക്കുകയാണ്. മിറാക്കിൾ ഓൺലൈൻ ന്യൂസ് എന്ന വാർത്ത സ്ഥാപനം നടത്തി വരുന്നുണ്ട്.
കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി കൂടിയാണ് ബാബു കോട്ടപ്പാറ.
No comments