Breaking News

ചീമേനിയിൽ മീൻ കടയ്ക്കുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി



ചീമേനി : ചീമേനിയിലെ പച്ച മീൻ കടയ്ക്കുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം ചേടികുണ്ട് സ്വദേശി റോബിൻ കുമാർ(40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാരനെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കടയിലെ സിസിടിവി ഓഫ് ചെയ്ത നിലയിലായിരുന്നു. കടയുടമയുടെ വിവരത്തെ തുടർന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം
മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

No comments