Breaking News

പരപ്പ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം 80 ലക്ഷം രൂപയുടെ പ്ലാൻ കൈമാറി


പരപ്പ: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത്, പരപ്പയിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനു വേണ്ടി കാഞ്ഞങ്ങാട് നിയോജക മണ്ഡലം  എംഎൽഎ ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 80 ലക്ഷം രൂപ നിശ്ചയിച്ച് തയ്യാറാക്കിയ പ്ലാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ ബി ജയരാജൻ, എംഎൽഎ അഡ്വ  ഗോവിന്ദൻ പള്ളിക്കാപ്പിൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജൻ എന്നിവർക്ക് കൈമാറി.

  അഞ്ചു മുറികളോടു കൂടിയ കെട്ടിടം, ബസ് കാത്തിരിപ്പുകാർക്ക് ഇരിക്കാനുള്ള സൗകര്യം, ദീർഘദൂര ബസ്സുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം, ബസ് കയറി വരുന്ന ഭാഗത്ത് യാഡ് നിർമ്മാണം എന്നിവ ഉറപ്പുവരുത്തിയാണ് പുതിയ പ്ലാൻ തയ്യാറാ ക്കിയിരിക്കുന്നത്. ആയതിന്  ഭരണാനുമതി  ലഭിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒക്ലാവ് കൃഷ്ണൻ ,റീന തോമസ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സുരേന്ദ്രൻ , സജിത്ത് കുമാർ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി എൻ ബാബു, സെറീന കെ പി ,മുഹമ്മദ് നൗഷാദ്, എംഎൽഎയുടെ പി എ പത്മനാഭൻ മാസ്റ്റർ , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ പുഷ്പരാജൻ,കയനി മോഹനൻ , എ ആർ രാജു , സിജോ പി ജോസഫ് , സി വി മന്മഥൻ തുടങ്ങിയവർ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എയോടൊപ്പം നിർദിഷ്ട ബസ്റ്റാൻഡ് നിർമ്മാണ സ്ഥലം സന്ദർശിച്ചു.

No comments