Breaking News

ആവുളക്കോട് സാമൂഹ്യ പഠനമുറിയിൽ 'ഒലി' അറിവുത്സവം; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കലാപരിപാടികളും ശ്രദ്ധേയമായി


ഭീമനടി: വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക്ക് അക്കാദമി പരപ്പയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഭീമനടിയും സംയുക്തമായി ആവുളക്കോട് സാമൂഹ്യ പഠനമുറിയിൽ 'ഒലി' എന്ന പേരിൽ അറിവുത്സവം സംഘടിപ്പിച്ചു.

പരിപാടി പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അയ്യപ്പൻ ബി.സി. ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. മുരളീധരൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

ഊരുമൂപ്പത്തി സത്യ മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ടി. പ്രമോട്ടർ സതീഷ് എം. സ്വാഗതം ആശംസിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ സുകുമാരൻ പെരിങ്ങാല, അസിസ്റ്റന്റ് ടി.ഡി.ഒ ഷിനു എസ്., എസ്.ടി. പ്രമോട്ടർമാരായ സുനീഷ് പി.എം., രമ്യ കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

'ഒലി' പദ്ധതിയുടെ ലക്ഷ്യങ്ങളും സാമൂഹ്യ പഠനമുറികളുടെ പ്രാധാന്യവും വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക്ക് അക്കാദമി പ്രതിനിധി സജിത എം. വിശദീകരിച്ചു.

വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക്ക് അക്കാദമി പ്രസിഡന്റ് അനീഷ് കുമാർ നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി അശ്വന അശോക് കുമാർ, വൈസ് പ്രസിഡന്റ് സുജിത്ത് കെ., ജോയിന്റ് സെക്രട്ടറി മീനാക്ഷി എ.വി., അക്കാദമി അംഗങ്ങളായ ദിവ്യ വി.എസ്., ധനേഷ് കെ., അശ്വതി രാമചന്ദ്രൻ, ശരത് കെ., ദർശന കെ., രഖില പി., മിഥുൻദാസ് എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി സജിത എം. ഒറിഗാമി ക്രാഫ്റ്റ് ശിൽപശാലയ്ക്ക് നേതൃത്വം നൽകി. അശ്വന അശോക് കുമാറും ദിവ്യ വി.എസ്. ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും എല്ലാ പങ്കെടുത്തവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ആവുളക്കോട് പഠനമുറി ഫെസിലിറ്റേറ്റർ ശ്രീഷ്മ ടി.വി. നന്ദി രേഖപ്പെടുത്തി.

No comments