ഷുഹൈബ് വധം വിചാരണക്കോടതി മാറ്റണമെന്ന് ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികൾ, ഹർജി ഹൈക്കോടതി തള്ളി
തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയോട് തന്നെ വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2018 ഫെബ്രവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷം കഴിഞ്ഞ മെയ് മാസമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് കേസിൽ ഹാജരാകാതിരുന്ന പ്രതികളുടെ ജാമ്യം നേരത്തെ വിചാരണ കോടതി റദ്ദാക്കിയെങ്കിലും ഹൈൈക്കോടതി വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.
No comments