Breaking News

നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേളയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു


നീലേശ്വരം മുൻസിപാലിറ്റിയിൽ പോഷൻ മേളയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള തലമുറയെന്ന ലക്ഷ്യവുമായിട്ടാണ് വനിത ശിശുവികസ വകുപ്പ് പോഷണൻ മാ പദ്ധതി നടപ്പിലാക്കി വരുന്നത് ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷണക്കുറവ് പരിഹരിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് ജില്ലാ തല ഐ.സിഡി എസ് സെല്ലും നീലേശ്വരം ഐ.ഡി.ഡി.എസ് പ്രൊജക്ടും അങ്കണവാടികളിലൂടെ വൈവിധ്യങ്ങളായ ബോധവൽക്കരണ പദ്ധതി നടപ്പിലാക്കി വരുന്നത് നീലേശ്വരം നഗരസഭയിൽ പോഷൺ മേള പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി പി എം സന്ധ്യ വൈസ് ചെയർപേഴ്സൺ നീലേശ്വരം മുൻസിപ്പാലിറ്റി ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷമീന അധ്യക്ഷത വഹിച്ചു സൂപ്പർവൈസർ ലൈല എം സ്വാഗതം പറഞ്ഞു

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സതീശൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി ചന്ദ്രമതി,വാർഡ് കൗൺസിലർമാരായ വി.വി സീമ, രാജൻ, സതീശൻ പിവി , സൗദശിശു വികസന പദ്ധതി ഓഫീസർ പി പി ഷൈലജ എന്നിവർ ആശംസകൾ പ്രസംഗം നടത്തിപ്രകൃതി വിഭവ പോഷകാഹാരവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകരായ പുഷ്പലത ,ലത പി ജെ പി എച് എൻ ക്ലാസുകൾ നടത്തി അങ്കണവാടി പ്രവർത്തകർ പോഷണ ബോധവൽക്കരണ കലാപരിപാടി നാടൻപാട്ടുകൾ ഒപ്പന തിരുവാതിര ഒപ്പുമരം ക്യാമ്പയിനും നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ ജെസ്സി ജോർജ് നന്ദി പറഞ്ഞു

No comments