Breaking News

കെ സുരേഷിനെ അനുസ്മരിച്ചു ഡിവൈഎഫ്ഐ മുൻ ബ്ലോക്ക്‌ കമ്മിറ്റി അംഗവും, കരിന്തളം മേഖല സെക്രട്ടറിയുമായിരുന്ന കീഴ്മാലയിലെ കെ സുരേഷിന്റെ 18ാം ചരമവാർഷികം ആചരിച്ചു


കരിന്തളം: ഡിവൈഎഫ്ഐ മുൻ ബ്ലോക്ക്‌ കമ്മിറ്റി അംഗവും, കരിന്തളം മേഖല സെക്രട്ടറിയുമായിരുന്ന കീഴ്മാലയിലെ കെ സുരേഷിന്റെ 18ാം ചരമവാർഷികം ആചരിച്ചു കീഴ്മാലയിൽ അനുസ്മരണ പൊതുയോഗം നടന്നു. സ്മാരക സ്ഥൂപത്തിൽ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ പ്രസിഡന്റ്‌ പി അഖിലേഷ് പതാക ഉയർത്തി. അനുസ്മരണ പൊതുയോഗം മുൻ ജില്ലാ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐജില്ലാ സെക്രട്ടറി എം വി രതീഷ്, മുൻ ബ്ലോക്ക്‌ ഭാരവാഹികളായ പാറക്കോൽ രാജൻ, കെ സതീശൻ, വി പ്രകാശൻ, സി സുരേശൻ, കെ എം വിനോദ്, കെ ലക്ഷ്മണൻ, നീലേശ്വരം ബ്ലോക്ക്‌ സെക്രട്ടറി കെ. വെസ്റ്റ് മേഖല പ്രസിഡന്റ്‌ എ വിഷ്ണു സ്വാഗതം പറഞ്ഞു.

No comments