Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം നേതൃയോഗം ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ പുതുതായി നോമിനേറ്റ് ചെയ്ത ഭാരവാഹികളുടെ സ്ഥാനാരോഗണവും നേതൃതല യോഗവും ചോയ്യങ്കോട് രാജീവ് ഭവനിൽ നടന്നു.ജനാധിപത്യം സംരക്ഷിക്കാൻ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പോരാട്ടത്തിൽ കണികകൾ ആകാനും വരാൻ പോകുന്ന പ്രതിസന്ധികളെ തരണം ചെയ്തു ജനാധിപത്യം സംരക്ഷിക്കാനുള്ള ദൗത്യം ഓരോ കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കണമെന്നും ഡിസിസി പ്രസിഡൻറ് പികെ ഫൈസൽ പറഞ്ഞു.

വോട്ടർ പട്ടിക പേര് ചേർക്കാൻ പ്രക്രിയയിൽ സജീവമായി പങ്കാളികളാകാനും ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ അനുസ്മരണം വിപുലമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.ഇന്ദിരാജി അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ എല്ലാ ബൂത്ത് കമ്മിറ്റികളും പുഷ്പാർച്ചന നടത്താനും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ കോഴിത്തട്ടയിൽ പുഷ്പാർച്ചന നടത്താനും വൈകുന്നേരം 3 മണിക്ക് ബിരിക്കുളത്തുനിന്ന് പരപ്പയിലേക്ക് പദയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട്മനോജ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ,ഐഎൻടിയുസി നേതാവ് സി ഒ സജി,മുൻ മണ്ഡലം പ്രസിഡണ്ടുമാരായ ഈ തമ്പാൻ നായർ സി വി ഗോപകുമാർ പഞ്ചായത്ത് മെമ്പർ നൗഷാദ് കാളിയാനം ബ്ലോക്ക് ജനറൽ സെക്രട്ടറി യു വി അബ്ദുൽ റഹ്മാൻ സിജോ പി ജോസഫ് മണ്ഡലം ഭാരവാഹികളായസി വി ബാലകൃഷ്ണൻ അജയൻ വേളൂർ,ജയകുമാർ ചാമക്കുഴി ജനാർദ്ദന പി ,ശൈലജ വി ബാലഗോപാലൻ കളിയാനം ,ശശി ചാങ്ങാട് ശ്രീജിത്ത് ചൊയ്യംകോട്,,മേരിക്കുട്ടി മാത്യു,എൻ പ്രകാശൻ,രാകേഷ് കുവാറ്റി ,ടിവി രാജൻ സിന്ധു വിജയകുമാർ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിഷ്ണു പ്രകാശ്, മഹിളാ കോൺ കോൺഗ്രസ് പ്രസിഡണ്ട് ഗീതാ രാമചന്ദ്രൻ , തുടങ്ങിയവർ സംസാരിച്ചു.

No comments