Breaking News

പഴയങ്ങാടിയില്‍ നിന്നും 134.43 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഉപ്പള സ്വദേശി പൊലീസിന്റെ പിടിയില്‍


മഞ്ചേശ്വരം: പഴയങ്ങാടിയില്‍ 134.43 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, കോടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സയ്യിദ് റമീസ് റായാണ് നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ പിടിയിലായത്. 2026 മേയ് 7-ന് പഴങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മാടായി, പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തുനിന്ന് വാഹനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാള്‍. അന്നേ ദിവസം പുതിയങ്ങാടിയിലെ സി.എച്ച്. ഷിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിഹാബ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസ് റസായാണ് തനിക്ക് എം.ഡി.എം.എ കൈമാറിയതെന്ന് വ്യക്തമായത്. പ്രതിയെ പഴങ്ങാടി പൊലീസിന് കൈമാറി.

No comments