നീലേശ്വരം : മൂന്ന് ദിവസങ്ങളിലായി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന വന്ന കാസർകോട് റവന്യു ജില്ല സ്കൂൾ കായികമേള സമാപിച്ചപ്പോൾ 11 വർഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിച്ച് കാസർകോട് ഉപജില്ല . 15 സ്വർണം, 21 വെള്ളി, 22 വെങ്കലം ഉൾപ്പെടെ 179 പോയിന്റാണ് കാസർകോടിന്. 19 സ്വർണം, 13 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 158 .5 പോയിൻ്റുമായി കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ഹൊസ്ദുർഗ് രണ്ടാം സ്ഥാനത്ത്, 16 സ്വർണം, 12 വെള്ളി, 8 വെങ്കലം ഉൾപ്പെടെ 124 പോയിൻ്റു മായി ചെറുവത്തൂരാണ് മുന്നാമത്. 116.5 പോയിൻ്റുമായി കുമ്പള നാലാമതും, 111 പോയിൻ്റുമായി ചിറ്റാരിക്കാൽ അഞ്ചാമതും, 106 പോയിൻ്റുമായി മഞ്ചേശ്വം ആറാമതും 97 പോയിൻ്റുമായി ബേക്കൽ ഏഴാം സ്ഥാനത്തുമെത്തി.
ജില്ല സ്കൂൾ കായികമേള ; പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് കിരീടം തിരിച്ച് പിടിച്ച് കാസർകോട് ചിറ്റാരിക്കാൽ അഞ്ചാമത്
Reviewed by News Room
on
8:32 PM
Rating: 5
No comments