Breaking News

അമ്പലത്തറയിൽ ജോലിക്കിടെ മാർബിൾ ദേഹത്ത് വീണ് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു


അമ്പലത്തറ: ജോലിക്കിടെ മാർബിൾ ദേഹത്ത് വീണ് നാലു തൊഴിലാളികൾക്ക് പരിക്ക്.തൃശൂർ സ്വദേശികളായ അജിത്ത് (32), പ്രവീൺ (34), വിനിഷ് (42), രഞ്ജിത്ത് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. അമ്പലത്തറയിൽ നിർമ്മാണ ആവശ്യത്തിലേക്ക് ഇറക്കി വെച്ച മാർബിൾ എടുക്കുമ്പോൾ നാലുപേരുടെയും ദേഹത്ത് മറിഞ്ഞ് വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് പുല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ .സബിത, അമ്പലത്തറ പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ കെ. ജയരാജ്, ജയകൃഷ്ൻ എന്നിവരും സ്ഥലത്ത് എത്തി.

No comments