Breaking News

സ്നേഹാലയത്തിലേയ്ക്ക് സ്നേഹസ്പർശവുമായി അജാനൂർ ലയൺസ് ക്ലബ്ബ് 52 കട്ടിലും കിടക്കയും നൽകി


കാഞ്ഞങ്ങാട് : അനാഥരായവരെയും  മാനസിക  വെല്ലുവിളികൾ നേരിടുന്നവരെയും  സംരക്ഷിച്ചു പോരുന്ന കാഞ്ഞങ്ങാടിനടുത്ത അമ്പലത്തറയിൽ പ്രവർത്തിക്കുന്ന ' സ്നേഹാലയ' ത്തിലേയ്ക്കാവശ്യമായ 52  കട്ടിൽ - കിടക്കകൾ  അജാനൂർ ലയൺസ് ക്ലബ്ബ്  കൈമാറ്റം നടത്തി. 

       ക്ലബ്ബ് പ്രസിഡന്റ് അഷറഫ് എം. ബി. മൂസ ഉപകരണങ്ങൾ  സ്നേഹാലയം ഡയറക്ടർ ഈശോദാസിന് കൈമാറി. ക്ലബ്ബ് സെക്രട്ടറി കെ.വി. സുനിൽ രാജ്, ട്രഷറർ ഹസ്സൻ യാഫ, സുകുമാരൻ പൂച്ചക്കാട്, സി.എം.കുഞ്ഞബ്ദുള്ള, നാരായണൻ മൂത്തൽ, ടി.അശോകൻ നായർ, സി.പി. സുബൈർ, ദീപക് ജയറാം, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

No comments