പരപ്പ ബാനം ഗവ : ഹൈസ്‌കൂൾ പി ടി എ നടപ്പിലാക്കുന്ന "മൊബൈൽ ബാങ്ക് " പദ്ധതിയിലേക്ക് ബാനം പ്രവാസി ജി സി സി കൂട്ടായ്മയുടെ ധനസഹായം കൈമാറി
പരപ്പ ഗവ ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി
പി ടി എ കമ്മറ്റി നടപ്പിലാക്കുന്ന 'മൊബൈൽ ബാങ്ക് 'പദ്ധതിയിലേക്ക് ബാനം സ്വദേശികളായ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ "ബാനം ജി സി സി പ്രവാസി കൂട്ടായ്മ" തുക കൈമാറി. നാട്ടിലുള്ള കൂട്ടായ്‌മയിലെ അംഗങ്ങൾ ആയ വിജയൻ മുണ്ടാത്ത്, ശശിധരൻ വലിയതടം, ഹരീഷ് ബിരിത്തൂർ , കൃഷ്ണപ്രസാദ് , ശ്രീകാന്ത് എന്നിവർ ചേർന്ന് ഹെഡ് മാസ്റ്റർക്ക് തുക കൈമാറി.
No comments