ഭീമനടി -ചിറ്റാരിക്കാൽ റോഡ് പ്രവർത്തിയിൽ കരാറുകാരന്റെ അനാസ്ഥയെന്ന് ആരോപണം: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ച് നടത്തി
ഭീമനടി: ഭീമനടി -ചിറ്റാരിക്കാൽ റോഡ് പ്രവർത്തിയിലെ കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ എളേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.കെ നിഷാന്ത് സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അനു പിവി, മേഖല സെക്രട്ടറി ഗിരീഷ് ടികെ, സിപിഎം ലോക്കൽ സെക്രട്ടറി സ്കറിയ അബ്രഹാം എന്നിവർ സംസാരിച്ചു.
No comments