Breaking News

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൈത്താങ്ങായി അർജന്റീന ഫാൻസ്‌ കാലിച്ചാമരം


 കരിന്തളം :അർജന്റീനയെയും മെസ്സിയെയും നെഞ്ചേറ്റുന്ന കാലിച്ചാമരത്തെ ഒരുപിടി ആരാധകർ നാടിന്റെ ആവിശ്യം മനസിലാക്കി, പഞ്ചായത്ത്‌ കോവിഡ് കെയർ സെന്ററിലേക്ക് ആവിശ്യ സാധനങ്ങൾ പഞ്ചായത്ത് വൈ. പ്രസിഡന്റ് ടി പി ശാന്തയ്ക്ക് കൈമാറി.ഫ്ലെക്സ് ബോർഡുകളും, കോടികളും, തോരണങ്ങളും അല്ല പകരം കാലഘട്ടത്തിന്റെ ആവിശ്യം ഉൾക്കൊണ്ട്‌ കൊണ്ട് പ്രവർത്തിച്ച് മാതൃകയായിരിക്കുകയാണ് ഇവർ.അർജന്റീന ഫാൻസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ, ഹരൺ ദാസ്,മൃദുൽ, ഗോകുൽ, രാഹുൽ, ശ്യാംജിത്ത് എന്നിവർ പങ്കെടുത്തു

No comments