Breaking News

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന കനകപ്പള്ളിയിലെ കുടുംബത്തിന് സ്മാർട്ട് ഫോൺ നൽകി പരപ്പയിലെ പ്രവാസി യുവാവ്


ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന കനകപ്പള്ളിയിലെ കുടുംബത്തിന് പരപ്പയിലെ പ്രവാസി യുവാവ് സ്മാർട്ട് ഫോൺ നൽകി. പരപ്പ ഗവൺമെൻറ്  ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന കുട്ടിക്കാണ് പരപ്പയിലെ രാജേഷ് ഒ.എം ഫോൺ നൽകി മാതൃകയായത്. അധ്യാപകരായ പി ഡി രാജേഷ് കുമാർ ,കെ രമേശൻ ,ദീപ പ്ലാക്കൽ  സുരേഷ് കുമാർ കെ എന്നിവർ സന്നിഹിതരായിരുന്നു. പരപ്പ സ്കൂളിലെ അമ്പതോളം കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തത്. അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്ന  പ്രവർത്തനത്തിലേക്ക്  സുമനസ്സുകളുടെ സഹായം ഇനിയും പ്രതീക്ഷിക്കുന്നു.

No comments