Breaking News

'ഓണത്തിന് ഒരു മുറം പച്ചക്കറി' ബളാൽ പഞ്ചായത്ത് 6000 വീട്ടമ്മമാർക്ക് പച്ചക്കറി വിത്തുകൾ നൽകുന്നു


വെള്ളരിക്കുണ്ട് : ഓണത്തിന് ഒരു മുറം പച്ചക്കറി ഒരുക്കാൻ ബളാൽ ഗ്രാമ പഞ്ചായത്ത്‌ 6000 വീട്ടമ്മമാർക്ക് പച്ചക്കറി വിത്തുകൾ നൽകും


കൃഷി ഭവൻ മുഖേന നടപ്പിലാക്കാൻ പോകുന്ന പദ്ധതിയുടെ വിത്ത്‌ വിതരണം പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ അലക്സ് നെടിയകാല, ടി. അബ്ദുൽ കാദർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്

പഞ്ചായത്ത്അംഗങ്ങളായ സന്ധ്യ ശിവൻ,എം. അജിതമോൻസി ജോയി, ബിൻസി ജയിൻ, ജോസഫ് വർക്കി, പിസി രഘുനാഥൻ നായർ, വിനു. കെ. ആർ. വിഷ്ണു,കെ. ശ്രീജ രാമചന്ദ്രൻ,എം.പി ജോസഫ്,കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

ബളാൽ പഞ്ചായത്തിലെ പതിനാറു വാർഡുകളിലെയും വീട്ടമ്മമാരെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമാക്കും. മികച്ച കർഷകയെ കണ്ടെത്തി അവർക്ക് പഞ്ചായത്ത് തല അനുമോദനവും നൽകും.


ലോക് ഡൗൺ വിരസത നേരിടുന്ന വീട്ടമ്മ മാർക്കും മികച്ച പച്ചക്കറി ഒരുക്കി ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ പങ്കാളിയാവാം.

കൃഷി ഭവനുമായി ബന്ധപെട്ട് കൃഷി സംബന്ധമായ സംശയങ്ങളും ചോദിച്ചു മനസിലാക്കാൻ സൗകര്യം ഒരുക്കും.

No comments