സ്മോക്ക് മീഡിയ ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പൂജ നടന്നു ഒടയഞ്ചാൽ കോടോത്തെ ഒരുപറ്റം കലാകാരന്മാരാണ് ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്
ഒടയഞ്ചാൽ: സ്മോക്ക് മീഡിയ ബാനറിൽ കൊടോത്തെ യുവ പ്രതിഭകൾ അണിനിരക്കുന്ന 'പേടി' ഹ്രസ്വചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും കോടോത്ത് പണികൊട്ടിലങ്കാൽ വിഷ്ണുമൂർത്തി ദേവസ്ഥാനത്തു വച്ചു നടന്നു.
പ്രശസ്ത സംവിധായകൻ വിനു കോളിച്ചാൽ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു.
എൻ.കെ മനോജ് കുമാർ, ശശികുമാർ, അശോകൻ കുളത്തിങ്ങാൽ, സുരേഷ് കാപ്പിരി എന്നിവർ സംബന്ധിച്ചു. ചിത്രത്തിന്റ രചന മനു മേനിക്കോട്ട്. സംവിധാനം സ്മോക്ക് മീഡിയ. നിർമ്മാണം എൻ.കെ മനോജ് കുമാർ.
No comments