ഒരു കിലോ കഞ്ചാവുമായി യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു
പാണത്തൂർ : പിക്ക് അപ്പ് വാനിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പാണത്തൂർ സ്വദേശിയും പാണത്തൂർ ടൗണിൽ മീൻ കച്ചവടം നടത്തുകയും ചെയ്യുന്ന മുഹമ്മദ് ആഷിർ (20) നെ ഇന്ന് പുലർച്ചെ 12.10 മണിക്ക് വാഹന പരിശോധനക്കിടെ കള്ളാറിൽ വച്ച് രാജപുരം ഇൻസ്‌പെക്ടർ രാജേഷ് പി അറസ്റ്റു ചെയ്തു. പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. സംഘത്തിൽ എ എസ് ഐ ഓമനക്കുട്ടൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ അബ്രഹാം, സജിത്ത് ജോസഫ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
No comments