Breaking News

കോട്ടയം ഏറ്റുമാനൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വൈദ്യുതാഘാതമേറ്റു


കോട്ടയം: ഏറ്റുമാനൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഷോക്കേറ്റു. പേരൂര്‍  തച്ചകുന്നേല്‍ കരോട്ട് സുധീര്‍ , ഇദ്ദേഹത്തിന്‍റെ മക്കളായ സിദ്ധാര്‍ത്ഥ് (18), ആദിത് (15), അര്‍ജുന്‍ (13), സഹോദരിപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കൊല്ലം പ്രാക്കുളത്ത് വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ദമ്പതികളായ സന്തോഷ്(48), റംല(40), അയൽവാസി ശ്യാകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേറ്റു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതം ഏറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്.


No comments