പാചക വാതക വിലവർധന: അടുപ്പ്കൂട്ടി പ്രതിഷേധവുമായി ജോയൻ്റ് കൗൺസിൽ വനിതാ കമ്മറ്റി
കാഞ്ഞങ്ങാട്: പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് ജോയൻ്റ് കൗൺസിൽ കാസറഗോഡ് ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. കാസറഗോഡ് ആർ.ടി ഓഫീസിനു മുന്നിൽ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ആമിന ഉത്ഘാടനം ചെയ്തു, വിദ്യാനഗർ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടി ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ പ്രീത ഉത്ഘാടനം ചെയ്തു, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി സുനിത കരിച്ചേരി അധ്യക്ഷയായിരുന്നു, നീലേശ്വരം മേഖലയിൽ നടന്ന പരിപാടി വനിതാ കമ്മിറ്റി ജില്ലാ ജോയിൻ സെക്രട്ടറി സെക്രട്ടറി രാഖിരാജ് ഉത്ഘാടനം ചെയ്തു, വെള്ളരിക്കുണ്ട് മേഖലയിൽ നടന്ന പരിപാടിവനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് യമുന രാഘവൻ ഉത്ഘാടനം ചെയ്തു.
No comments