കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ കോർ കമ്മറ്റി യോഗപ്രകാരമുള്ള പുതുക്കിയ നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും അറിയാം
കരിന്തളം: ജൂലൈ 12ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ ചേർന്ന കോർ കമ്മറ്റി യോഗ തീരുമാനപ്രകാരം പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ചുവടെ
1) അവശ്യ സർവ്വീസുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ പാടില്ല.
2)അവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകൾ - (പഴം - പച്ചക്കറി, ബേക്കറി , പല വ്യഞ്ജന കടകൾ, പാൽ, റേഷൻ ഷാപ്പ്, മാവേലി സ്റ്റോർ ) എന്നിവ വൈകുന്നേരം 7 മണി വരെ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം
മറ്റ് - വ്യാപാര സ്ഥാപനങ്ങൾ - പല വ്യജ്ഞന കടക അല്ലാത്തവ - അക്ഷയ സ്റ്റുഡിയോ, ഫോട്ടോസ്റ്ററ്റ് - അടക്കം - തിങ്കൾ - ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കർശനമായ കോവിഡ് മാനദണങ്ങളോടെ പ്രവർത്തിക്കാം
കള്ള് ഷാപ്പുകളിൽ പാർസൽ മാത്രം.
3)ഹോട്ടലുകൾ, ചിക്കൻ , മത്സ്യ സ്റ്റാൾ എന്നിവ ഹോം ഡെലിവറി സൗകര്യത്തോടെ വൈകീട്ട് 7 വരെ മാത്രമേ പ്രവർത്തിക്കാവൂ.
സ്ഥാപനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ
ആളുകളെ - ഒരു മീറ്റർ വ്യത്യസത്തിൽ സ്ഥാപനത്തിന്റെ മുമ്പിൽ പ്രത്യേക അടയാളമിട്ട് ക്യൂ പാലിച്ചേ പ്രവേശിപ്പിക്കാവു.
സാനിട്ടൈയിസർ / വിലാസം രേഖപ്പെടുത്താനുളള നോട്ട്ബുക്ക് എല്ലാവർക്കും ലഭ്യമാകുന്നതരത്തിൽ വെക്കണം. സ്ഥാപനത്തിന്റെ മുമ്പിൽ .
ആളുകളെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പക്കരുത്.
കയർ കെട്ടി വേർതിരിക്കണം.
തെരുവിലോ, റുമുകളിലോ വെച്ച് നേരിട്ട് വിൽപന പാടില്ല. വിടുകളിലെത്തിച്ച് വിൽപനയാവാം . കോവിഡ് ടെസ്റ്റ് - സാക്ഷ്യപത്രം കയ്യിൽ കരുതണം.
* 4)* ആശുപത്രി ആവശ്യത്തിനും , കോവിഡ് Test, വാക്സിനേഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമല്ലാതെ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങരുത്. കണ്ടയിന്റ് മെന്റ് സോണുകളിൽ ബസ്സുകൾ നിർത്തി ആളെ കയറ്റുകയോ ഇറക്കുകയോ പാടില്ല.
കോവിഡ് ടെസ്റ്റ് നടത്തിയ സാക്ഷ്യപത്രം കയ്യിൽ കരുതണം.
* 5).* ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50% ജീവനക്കാരെ വെച്ച് തുറന്നു പ്രവർത്തിക്കാം - ഒരു സമയത്ത് രണ്ട് ഇടപാട് കാരെ മാത്രം പ്രവേശിക്കാം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇടപാടുകൾ പാടില്ല..
* 6 )* നിർമ്മാണ പ്രവർത്തനങ്ങൾ പോലീസിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ തൊഴിലാളി. രണ്ടാഴ്ചയി ഒരിക്കൽ ടെസ്റ്റ് നടത്തിയ രേഖ തൊഴിലാളികൾ കരുതണം
* 7).* വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ്, ജാഗ്രതാ സമിതി എന്നിവരെ മുൻ കൂറായി നിർബന്ധമായും അറിയിക്കണം.
മരണാനന്തര
ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത പൊതുപരിപാടികളും, ചടങ്ങുകളും നടത്തരുത്. ഇരുപത് പേരിൽ കൂടുതൽ ആളില്ല എന്നുറപ്പാക്കണം.
8) മത്സ്യവില്പനയടക്കമുള്ള വഴിയോര കച്ചവടം പൂർണമായും ഒഴിവാക്കണം,നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* 9).* സെക്ടറൽ മജിസ്‌ട്രേറ്റ്, പോലീസ് എന്നിവരുടെ പരിശോധനകൾ കർശനമാക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കടകൾക്കും, പൊതുജനങ്ങൾക്കുമെതിരെ പിഴ, FIR ഇട്ട് കേസ് എടുക്കൽ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും.
* 10)* എല്ലാവിധ കായിക വിനോദങ്ങളും കൂടിച്ചേരലുകളും പൊതു പരിപാടികളും കർശനമായി നിരോധിച്ചിരിക്കുന്നു. ബസ്സ്റ്റോപ് , ക്ലബ്ബുകൾ / വായനശാലകൾ / മറ്റ് പൊതു ഇടങ്ങളിൽ ആളുകൾ ഇരിക്കാൻ പാടില്ല.
* 11)* ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
12) ഹയർ സെക്കണ്ടറി ലാബ് പരീക്ഷകൾ , യൂണിവേഴ്സിറ്റി പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
13). തൊഴിലുറപ്പ് പ്രവർത്തികൾ ഇനിയൊരറിയിപ്പ് വരെ നിർത്തിവെക്കണം.
രണ്ടാഴ്ചയിലൊരിക്കൽ തൊഴിലാളികൾ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം. മേറ്റ് മാർ ഇക്കാര്യം ഉറപ്പാക്കണം
14). ചെങ്കൽ ക്വാറികൾ, ക്രഷർ, മരമില്ല്, നെല്ല് കുത്ത് - ഭക്ഷണ പൊടികളുടെ മില്ലുകളൊഴികെയുള്ള മറ്റ് മില്ലുകൾ എന്നിവ പ്രവർത്തിക്കരുത്.
15) കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെയും, അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. കടുത്ത ഫൈൻ, കേസ് എന്നിവ ചുമത്തും.
അത്യാവശ്യത്തിനു പുറത്ത് ഇറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.
16) ഇതര സംസ്ഥാനത്ത് നിന്നും വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
17) വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം.പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
18) ഇളവുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരും മാനേജർമാരും - രണ്ടാഴ്ചയിൽ ഒരിക്കൽ കോവിഡ് ടെസ്റ്റിന് വിധേയമായതിന്റെ സാക്ഷ്യപത്രമോ / 2 ഡോസ് വാക്സിൻ ചെയ്തതിന്റെ രേഖയോ ഹാജരാക്കണം. അല്ലെങ്കിൽ സ്ഥാപനം അടക്കേണ്ടിവരും.
അതാതിടത്ത് നടക്കുന്ന ടെസ്റ്റിന് ബന്ധപ്പെട്ടവർ ഹാജരാകണം. തിയ്യതി പ്രത്യേകം അറിയിക്കും
19) 13-ാം വാർഡും (കുമ്പളപ്പള്ളി ), 10-ൽ കുടുതൽ പോസിറ്റിവ് കേസുകളുളള മൂന്നാം വാർഡിലെ കോട്ടക്കുന്ന് -ഒടിട്ട മാവ് ക്ലസ്റ്ററുകളിലെ കണ്ട യിൻമെന്റ് സോൺ തുടരുന്ന തോടൊപ്പം, നാലാം
വാർ ഡിലെ കടയം തട്ട് കോളനി , അഞ്ചാവാർഡിലെ കടയം - കയം തട്ട് - മേലാഞ്ചേരി, മേക്കാറളം - പാലക്കുന്ന്, ഏഴാം വാർഡിലെ പട്ട്ളം - കുണ്ടു കൊച്ചി -ക്ലസ്റ്ററുകളിലും ഇന്നു 13.7.21മുതൽ കണ്ട യിൻമെന്റ് സോണുകളാക്കി അടച്ചിടും
ജാഗ്രത കൈവെടിയരുത്
കോവിഡ് മുക്ത പഞ്ചായത്തിനായി നമുക്ക് കൈകോർക്കാം
*മേൽ നിയന്ത്രണങ്ങൾ - കാറ്റഗറി ഡി തുടരുന്നത്
വരെയായിരിക്കുമെന്ന് പ്രസിഡണ്ട് ടി.കെ.രവി ,
സെക്രട്ടറി എൻ. മനോജ്,
എന്നിവർ അറിയിക്കുന്നു.
No comments